കൊറോണ വൈറസിനെ മനുഷ്യന് സൃഷ്ടിക്കാനാമോ?

ലോകമാകെ മഹാമാരിക്ക് ഇടയാക്കിയ കൊറോണ വൈറസിനെ മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാകില്ലെന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യുവാന്‍ ഷീമിങ് വ്യക്തമാക്കി.

എന്നിട്ടും ചിലര്‍ എന്തെങ്കിലും തെളിവോ വിവരമോ ഇല്ലാതെ കരുതിക്കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വുഹാന്‍ ലാബില്‍നിന്ന് ചോര്‍ന്നതാണെന്ന നുണപ്രചാരണം അമേരിക്ക തീവ്രമാക്കിയിരിക്കെയാണ് പ്രതികരണം. ഫെബ്രുവരിയില്‍ ഇത് സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിച്ചപ്പോള്‍ വുഹാന്‍ ലബോറട്ടറി പ്രസ്താവനയിലൂടെ ഇത് നിഷേധിച്ചിരുന്നു.

‘ലബോറട്ടറിയില്‍ എന്തുതരം ഗവേഷണമാണ് നടക്കുന്നതെന്നും അവിടെ വൈറസും സാമ്പിളുകളും കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്നും നമുക്കറിയാം. വൈറസ് ഞങ്ങളില്‍നിന്ന് വരാന്‍ ഒരു വഴിയുമില്ല. ഞങ്ങള്‍ക്ക് കര്‍ക്കശമായ നിയന്ത്രണ സംവിധാനമുണ്ട്. ഗവേഷണത്തിന് പെരുമാറ്റച്ചട്ടമുണ്ട്. അതിനാല്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്’- യുവാന്‍ ഷീമിങ് സിജിടിഎന്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

ഒരു ശാസ്ത്രജ്ഞനും ശാസ്ത്ര സാങ്കേതികവിദ്യാ പ്രവര്‍ത്തകനും എന്ന നിലയില്‍ തനിക്കറിയാം, ഈ വൈറസിനെ മനുഷ്യന് സൃഷ്ടിനാകില്ല. മാത്രമല്ല, ഒരു വൈറസിനെ രാസപ്രക്രിയയിലൂടെ സൃഷ്ടിക്കാന്‍ എന്തായാലും ഇപ്പോള്‍ മനുഷ്യന്‍ ആയിട്ടില്ല.

പകര്‍ച്ചവ്യാധി ഉണ്ടായപ്പോള്‍ വൈറസിന്റെ ജനിതകഘടനയും ജന്തുക്കളിലെ ഗവേഷണത്തിന്റെ ഏറ്റവും പുതിയ മാതൃകയും യുഎന്നിന്റെ കീഴിലെ ലോക ഭക്ഷ്യ സംഘടനയെയും ലോകാരോഗ്യ സംഘടനയെയും അറിയിച്ചതാണെന്നും ഡയറക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News