മുസ്ലീം വിരുദ്ധ പരാമര്‍ശം; യുഎഇ മൂന്നു ഇന്ത്യന്‍ സംഘികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കര്‍ശനനിരീക്ഷണം, വരുംദിവസങ്ങളില്‍ ശക്തമായ നടപടികള്‍

അബുദാബി: രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ പരത്തിയ മൂന്ന് ഇന്ത്യക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ച് യു.എ.ഇ.

ദുബായിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലെ കമ്പനിയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യര്‍ എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും നിയമനടപടികള്‍ക്കായി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്.

നേരത്തെയും നിരവധി ഇന്ത്യക്കാര്‍ ഇത്തരത്തില്‍ നടപടിക്ക് വിധേയരായിരുന്നു.

ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി) പ്രതിഷേധം അറിയിച്ചിരുന്നു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആര്‍സിയാണ് പ്രതിഷേധം അറിയിച്ചത്.

കോവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്ലിങ്ങളെ ചിത്രീകരിക്കുകയാണെന്നും അവര്‍ക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒഐസി അറിയിച്ചു.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News