ദില്ലിയില്‍ മദ്യശാലകള്‍ തുറക്കും

ദില്ലിയില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ തീരുമാനം. നാളെ മുതലാണ് 545 കടകളില്‍ 450 എണ്ണം തുറക്കുന്നത്.

തീവ്രബാധ മേഖലകളിലെയും മാളുകള്‍ക്കുള്ളിലെ കടകളും തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ദില്ലി എയിംസില്‍ ഇതുവരെ രോഗികളായത് 22 ആരോഗ്യ പ്രവര്‍ത്തകരാണ്.. നൂറോളം ഗാര്‍ഡുകളും കൊവിഡ് നീരീക്ഷണത്തില്‍ കഴിയുകയാണ്.

ഇതിനിടെ ദില്ലി ബാത്ര ആശുപത്രിയും നഴ്‌സുമാരുടെ കൈയില്‍ നിന്നും കൊവിഡ് പരിശോധനയ്ക്ക് പണമീടാക്കി.

പരിശോധനയ്ക്ക് ആവശ്യമായ 4500 ഓളം രൂപയാണ് ഈടാക്കിയത്. നേരത്തെ ഇതെ ആശുപത്രിയില്‍ നീരീക്ഷണത്തിലുള്ള നഴ്‌സുമാരെ ജോലിക്ക് തിരികെ വിളിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News