ഉത്രയുടെ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വ്വം; സൂരജിന്റെ പങ്ക് തെളിയിക്കുക ശാസ്ത്രീയ വഴികളിലൂടെ

കൊല്ലം ഏറത്ത് ഉത്രയെ പാമ്പിനെ കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അപൂർവ്വങളിൽ അത്യപൂർവ്വം. ദൃത് സാക്ഷിയില്ലാത്ത കേസിൽ ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പു തന്നെയാണ് പ്രധാന തെളിവ്.

ശാസ്ത്രീയ തെളിവുകൾ നിരത്തിയാകും കൊലപാതകത്തിൽ ഭർത്താവ് സൂരജിന്റെ പങ്ക് പോലീസ് തെളിയിക്കുക. സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിൽ കൊല്ലാൻ ഉപയോഗിച്ച ആയുധം ജീവനുള്ള ഒരു മൂർഖൻ പാമ്പെന്നത് അസാധാരണമാണ്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പ്രധാന തൊണ്ടിമുതലായി പാമ്പിനെതന്നെയാണ് പോലീസിന് കോടതിയിൽ സമർപ്പിക്കേണ്ടി വരികയെന്നത് പോലീസിന് ഒരു വെല്ലുവിളിയുമാണ്.

ഫെബ്രുവരി 26 ന് അണലി പാമ്പിനെ 10000 രൂപക്കും ഏപ്രിൽ 24 ന് പ്രതി സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപക്കുമാണ് രണ്ടാം പ്രതി സുരേഷിൽ നിന്ന് വാങിയത് മൂർഖനെ 12 ദിവസം പ്ലാസ്റ്റിക്ക് കുപ്പിയിൽ സൂക്ഷിച്ചു വെച്ചു.

മേയ് ആറിന് രാത്രി ഇയാൾ ഇതേ പാമ്പിനെ ഉത്രയുടെ നേരെ വലിച്ചെറിഞ്ഞു പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് നോക്കി നിന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം.അതേ സമയം പാമ്പിനെ സൂക്ഷിച്ച ജാറിലെ മുഖ്യ പ്രതി സൂരജിന്റേയും,രണ്ടാം പ്രതി സുരേഷിന്റേയും വിരലടയാളങളും ശേഖരിച്ചു.ഇതേ ജാറിലുള്ള പാമ്പിന്റെ തൊലി ശകലങളും ഉത്രയുടെ കിടപ്പുമുറിയിൽ കണ്ടെത്തി അടിച്ചുകൊന്ന പാമ്പിന്റെ തൊലി ശകലങളും ഒന്ന‌ാണൊ എന്ന് ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്തും.

ഉത്രയുടെ ശരീരത്തിലെ വിഷവും ഉത്രയുടെ വീട്ടിൽ കണ്ടെത്തിയ പാമ്പിന്റെ വിഷവും സാമ്യമുണ്ടൊ എന്നും ശാസ്ത്രീയമായി പരിശോധിക്കും.

പ്രതിയെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.പാമ്പിനെ സൂക്ഷിച്ച ജാർ ഉത്രയുടെ പഴയ വീടിന്റെ പുറകിൽ നിന്ന് പ്രതിയുടെ സാന്നിദ്ധ്യത്തിൽ കണ്ടെടുത്തു.

അതേ സമയം ദൃത് സാക്ഷിയില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും,മറ്റ് സാക്ഷിമൊഴികളും മാത്രമാണ് പ്രതികൾക്കെതിരെ പോലീസിന്റെ പക്കലുള്ള തെളിവുകൾ.

കൊലപാതകം, വന്യമൃഗത്തെ സൂക്ഷിച്ചതിനും, വന്യമൃഗത്തെ കൊന്നതുമ‌ാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel