കൊവിഡ് പ്രതിസന്ധി; ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ട‌പ്പെട്ടു

കൊവിഡ് 19 ലോക്‌ഡൗൺ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ട‌മായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യന്‍ ഇക്കോണമി നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എത്തപ്പെട്ട ഗുരുതരമായ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ടുള്ളത്.

ദിവസക്കൂലിക്ക് തൊഴില്‍ ചെയ്യുന്നവരും ചെറുകിട സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരുമാണ് തൊഴില്‍ നഷ്‌ട‌പ്പെട്ടവരില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

റോഡരികില്‍ തട്ടുകടകള്‍ നടത്തുന്നവര്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, റിക്ഷ വലിച്ചും മറ്റും ജീവിക്കുന്നവര്‍ തുടങ്ങിയവരെയാണ് ലോക്‌ഡൗണ്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്‌ട‌മായത് അസംഘടിത മേഖലയിലുള്ളവര്‍ക്കാണ്.

ആയതുകൊണ്ട് തന്നെ ഇവരുടെ തൊഴില്‍ നഷ്‌ടത്തെക്കുറിച്ച് കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. 12 കോടി 20 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ് സിഎംഐഇ കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News