
ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലാണ് വെള്ളിയാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ സിനിമ റിലീസ് ചെയ്തത്.
ഓൺലൈൻ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് സൂഫിയും സുജാതയും. വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യയാണ് നായകൻ. നരണിപ്പുഴ ഷാനവാസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം ഓണ്‍ലൈൻ റിലീസ്നെ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം കപ്പേള സിനിമയുടെ വ്യാജപതിപ്പ് യൂട്യൂബിലെത്തിയതായി പരാതിയുമായി സിനിമയുടെ സംവിധായകൻ രംഗത്ത് വന്നു. ഇതുവരെ 150 ൽ അധികം യൂട്യൂബ് ചാനലുകളിൽ നിന്ന് സിനിമ മാറ്റിച്ചതായും യൂട്യൂബിന് പരാതി നൽകിയിട്ടുണ്ടെന്നും സംവിധായകൻ മുഹമ്മദ് മുസ്തഫ പറഞ്ഞു.
നെറ്റ്ഫ്ലിക്സിലായിരുന്നു കപ്പേള അപ്ലോഡ് ചെയ്തിരുന്നത്. ഓൺലൈനിൽ സിനിമ എത്തിയതിന് പിന്നാലെ യൂട്യൂബിലും വ്യാജപതിപ്പെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here