കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവേയാണ് ഈ ആത്മകഥ എഴുതുന്നത്.
നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകര്‍ച്ചകളിലൂടെ സാധാരണക്കാര്‍ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു.
വൈചിത്ര്യമാര്‍ന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങള്‍മാത്രമാണ് ഇവിടെ ആവിഷ്‌കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാര്‍ അത്ഭുതംകൂറും.ഡിസി ബുക്സാണ് പ്രസാദകർ.

Get real time update about this post categories directly on your device, subscribe now.