
തിരുവനന്തപുരം: കെപിസിസി ചാനല്‍, ജയ്ഹിന്ദിന്റെ നുണക്കഥകള്‍ പൊളിഞ്ഞു. സിപിഐഎം നേതാക്കള്‍ക്കും,മന്ത്രിമാര്‍ക്കും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഗുഡ്‌വിന്‍ സെക്യൂരിറ്റീസുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കേവലം ചിത്രങ്ങള്‍ മുന്‍നിര്‍ത്തി മാത്രം.
ഗുഡ് വിന്‍ സെക്യൂരിറ്റീസ് ഉടമകളായ സുധീര്‍കുമാറിനും,സുനില്‍കുമാറിനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് സി പി ഐഎം നേതാക്കളെ തേജോവധം ചെയ്യനുള്ള ശ്രമം നടത്തുന്നത്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്,മുന്‍ മന്ത്രിമാരായിരുന്ന കെ സി ജോസഫ്,വി എസ് ശിവകുമാര്‍, തുടങ്ങി,പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വരെ രാഷ്ട്രീയ ഭേദമന്യേ അവര്‍ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് എന്നിരിക്കെയാണ് രാഷട്രീയ ലക്ഷ്യം വച്ച് ജയ്്ഹിന്ദ് ചാനല്‍ സിപിഐഎം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here