‘ഇങ്ങനെയൊന്നും ആരും ചെയ്യില്ല’; ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ നന്ദി പറഞ്ഞ്,‌ സല്യൂട്ട്‌ നൽകി മെഡിക്കൽ ഓഫീസർ

ഇങ്ങനെയൊന്നും ആരും ചെയ്യില്ല,ഒരു പ്രതിഫലവുമില്ലാതെയാണ്‌ ഇവർ ഇങ്ങനൊക്കെ ചെയ്യുന്നത്‌.ഞാനിവർക്ക്‌ ഹൃദയത്തിൽ നിന്ന് സല്യൂട്ട്‌ നൽകുന്നു.”

വയനാട്‌ പൊഴുതന ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സുഷമയുടെ വാക്കുകളാണിത്‌. ഡോക്ടർ നന്ദിയോടെ പറഞ്ഞ ഈ വാക്കുകൾക്ക്‌ പിന്നിൽ ഒരു കഥയുണ്ട്‌.അത്‌ രണ്ട്‌ ഡി വൈ എഫ്‌ ഐ പ്രവർത്തകരുടെ അതിരില്ലാത്ത കനിവിന്റെ,സേവനത്തിന്റെ മാതൃകയാണ്‌.

ഡിവൈഎഫ്‌ഐ അച്ചൂരാനം മേഖല സെക്രട്ടറി സൈനുൽ ആബിദ്, പൊഴുതന മേഖല കമ്മിറ്റി അംഗം മുഫാഖിർ എന്നിവരെക്കുറിച്ചാണ്‌ ഈ വാക്കുകൾ.‌
കഴിഞ്ഞ പ്രളയകാലത്ത്‌ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായ പ്രദേശമാണ്‌ പൊഴുതന. ഇത്തവണ വലിയ കരുതലോടെയാണ്‌ പ്രദേശത്ത്‌ മുന്നൊരുക്കങ്ങൾ നടന്നത്‌. പ്രളയസാധ്യതാ മേഖലയിലെ ക്വാറന്റൈനിൽ കഴിയുന്ന നൂറോളം ആളുകളെയാണ്‌ മാറ്റിപ്പാർപ്പിക്കേണ്ടിവന്നത്‌.

ക്വാറന്റൈനിൽ കഴിയേണ്ട ആളുകൾ ആണെന്നറിഞ്ഞിട്ടും ഈ ആളുകളെ വീട്ടിൽ നിന്നിറങ്ങുന്നത് മുതൽ കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി അവരുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ ഉണ്ടായിരുന്നു ഈ രണ്ട്‌ പേർ.പ്രദേശത്തെ വളണ്ടിയർമാരായി സേവനമനുഷ്ഠിച്ച ഇവർ ഒരാഴ്ച്ചക്കാലം സ്വന്തം വീടുകളിൽ പോലും പോകാതെയാണ് സേവനത്തിനെത്തിയത്‌.

മൂന്ന് നിലകളിലായി കഴിഞ്ഞിരുന്ന നൂറോളം ആളുകൾക്ക് 4 നേരം ഭക്ഷണമടക്കം എന്താവശ്യത്തിനും ഇവരുണ്ടായിരുന്നു. പ്രദേശത്തെ നിരവധി ഡി വൈ എഫ്‌ ഐ പ്രവർത്തകരും എല്ലാ പ്രവർത്തനങ്ങൾക്കും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്രവർത്തകരെ ഡി വൈ എഫ്‌ ഐ ജില്ലാസെക്രട്ടറി കെ റഫീക്‌ അഭിനന്ദിച്ചു.

നൂറുകണക്കിന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ കോവിഡ്‌ സാഹചര്യത്തിലും വളണ്ടിയർമ്മാരായി ഈ ദിവസങ്ങളിൽ ജില്ലയിൽ സേവനത്തിലുണ്ടായിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News