യു പി യില്‍ സഹാറ സമയ് ഹിന്ദി ചാനലിലെ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍.
സഹാറ സമയ് ചാനലില്‍ പ്രവര്‍ത്തിച്ചരുന്ന രത്തന്‍ സിംഗ്(42) ബല്ലിയ ജില്ലയിലെ ഫെഫാനയില്‍ തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. സഹാറാ സമയ് ചാനലിലെ മാധ്യമപ്രവർത്തകനായ രത്തൻസിങിനെ വാരാണസിക്ക് സമീപം ബല്ലിയ ജില്ലയില്‍ വച്ചാണ് സംഘം ആണ് സംഭവം നടന്നത്.
ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഉത്തർപ്രദേശിൽ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ മാധ്യമപ്രവർത്തകനാണ് രത്തൻ സിങ്ങ്. കഴിഞ്ഞ മാസം ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ വെടിവച്ചു കൊന്നിരുന്നു.
അതേസമയം മാധ്യമ പ്രവർത്തകന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തിൽ ഇതുവരെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Get real time update about this post categories directly on your device, subscribe now.