ബിജെപിയെ സഹായിക്കണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു; സ്വപ്‌നയുടെ മൊഴിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്.

ബിജെപിക്ക് യുഎഇ കോണ്‍സുലേറ്റിന്റെ സഹായം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ നിര്‍ണ്ണായക മൊഴിയില്‍ പറയുന്നു. സ്വപ്ന എഴുതി നല്‍കിയ മൊഴിയില്‍ രണ്ടുപേജുകളില്‍ അനില്‍ നമ്പ്യാരുമായി തനിക്കുള്ള അടുപ്പം വ്യക്തമാക്കിയിട്ടുണ്ട്.

ദുബായില്‍ വഞ്ചനാക്കേസില്‍ പ്രതിയായിരുന്ന അനില്‍ നമ്പ്യാര്‍ക്ക് അവിടെയുള്ള യാത്രാവിലക്ക് നീക്കാനാണ് സ്വപ്നയുടെ സഹായം ആദ്യം തേടിയത്. യുഎഇ കോണ്‍സുലേറ്റ് ഇടപെട്ട് വിലക്ക് നീക്കിക്കൊടുത്തു. പിന്നീടൊരിക്കല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ ക്ഷണിച്ചുവരുത്തി ഒന്നിച്ച് മദ്യപിച്ചതായും സ്വപ്ന മൊഴിയില്‍ പറഞ്ഞു.

പിടിച്ചെടുത്തത് നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനെക്കൊണ്ട് സ്റ്റേറ്റ്മെന്റ് നല്‍കിക്കണമെന്ന് അനില്‍ ഉപദേശിച്ചതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here