ആരോഗ്യ ഐഡി കാര്‍ഡില്‍ വിവാദ നിബന്ധനകള്‍; അപേക്ഷയോടൊപ്പം ജാതിയും മതവും രാഷ്ട്രീയവും ലൈംഗിക താത്പര്യവും അറിയിക്കണമെന്ന് വ്യവസ്ഥ

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആരോഗ്യ ഐഡി കാര്‍ഡ് പദ്ധതിയുടെ അപേക്ഷ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വിവാദ നിബന്ധനകള്‍. അപേക്ഷയോടൊപ്പം ജാതി, മതം, രാഷ്ട്രീയ ചായ്വ് എന്നിവ രേഖപ്പെടുത്തണമെന്ന നിര്‍ദേശം വിവാദമാകുന്നു. ഇതിന് പുറമെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ലൈംഗിക താല്പര്യം എന്നിവയും നല്കണം.

ആരോഗ്യ ഐഡിയുടെ കാരടിലാണ് വിവാദ വ്യവസ്ഥകള്‍. വിവര ശേഖരണത്തിന്റെ ഭാഗമായി ഒരു വ്യക്തിയുടെ രാഷ്ട്രീയവും മതപരമായ ചായ്വുംഎഐയിക്കണമെന്നാണ് കാരടില്‍ നിര്‍ദേശം. ഇതിനു പുറമെ വ്യക്തിയുടെ സാമ്പത്തിക നില, ക്രെഡിറ്റ് ഡെബിറ്റ് കര്‍ഡുകളുടെ വിവരങ്ങള്‍, ലൈംഗിക താല്പര്യം എന്നിവയും വിവരശേഖരത്തിന്റെ ഭാഗമായി നല്‍കണമെന്നാണ് നിര്‍ദേശം. അടുത്ത മാസം 3 വരെയാണ് ജമാഗള്‍ക് അഭിപ്രായം അറിയിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

സ്വതന്ത്രദിനത്തില്‍ പ്രധാനമന്ത്രിയാണ് ആരോഗ്യ ഐഡി പ്രഖ്യാപനം നടത്തിയത്. ഒരു പൗരന്റെ എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും രോഗചരിത്രവും ആരോഗ്യ പിടിയില്‍ ഉണ്ടാകും. രോഗ വിവരങ്ങള്‍, പരോശോധ, ലാബ് റിപ്പോര്‍ട്ടുകള്‍, കഴിക്കുന്ന മരുന്നുകള്‍ എന്നിവയും ഡേറ്റ ബേസില്‍ ഉണ്ടാകും. ടെലി മെഡിസിന്‍, ഈ ഫര്‍മ എന്നിവ സ്വകാര്യകമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനവും വിവാദമായിക്കഴിഞ്ഞു.

സ്വകാര്യ കമ്പനികള്‍ക്ക് നല്കിക്കഴിഞ്ഞാല്‍ ഇവിടത്തെ ജനങ്ങളില്‍ കുത്തക കമ്പനികള്‍ മരുന്ന് പരീക്ഷണം നടത്താന്‍ വരെ സാധ്യതയുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നു. അതോടൊപ്പം സ്വകാര്യകമ്പനികളെ ഉള്‍പ്പെടുത്തന്നതോടെ വ്യക്തിയുടെ വിവരങ്ങള്‍ ചോരാനുള്ള സാധ്യതകളും വളരെ വലുതാണ്.

ഒരു വ്യക്തിയുടെ സ്വകാര്യതയുടെ ഏതറ്റം വരെ പോകാമോ, അത്രത്തോളം വിവരങ്ങള്‍ ശേഖരിക്കപ്പെടുന്ന രീതിയിലാണ് ഐഡി തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യത മൌലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനം കൂടി ഇതില്‍ നടക്കുന്നുണ്ടെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News