കടല്‍ക്ഷോഭം; വള്ളം മറിഞ്ഞ് അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ യന്ത്രവല്‍കൃത വള്ളം തലകീഴായി മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്നു മത്സ്യതൊഴിലാളികള്‍ മരിച്ചു. അലക്‌സ്, അഗസ്റ്റിന്‍, തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ രക്ഷപ്പെട്ടു.

സംസ്ഥാനത്ത് കനത്തമഴയും കാറ്റും കടലാക്രമണവും തുടരുന്നു. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

വെള്ളിയാഴ്ച വരെ അതിശ്കതമായ മഴയ്ക്കും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യത. കടല്‍ക്ഷോഭവും ഉയര്‍ന്ന തിരമാലകളുമുണ്ടാകുമെന്നു ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News