സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതേ ദിവസം അനില്‍ അക്കരയും ആശുപത്രിയില്‍; എംഎല്‍എയുടെ രാത്രി സന്ദര്‍ശനം എന്തിനെന്ന് എന്‍ഐഎ

തൃശൂര്‍: സ്വപ്ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ ഏഴിന് രാത്രി അനില്‍ അക്കര എംഎല്‍എ ആശുപത്രിയില്‍ എത്തിയതായി എന്‍.ഐ.എ കണ്ടെത്തി. എംഎല്‍എയുടെ രാത്രി സമയത്തെ ആശുപത്രി സന്ദര്‍ശനം എന്തിനെന്ന് എന്‍ഐഎ അന്വേഷിക്കും.

സ്വപ്ന സുരേഷിന്റെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്നും സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ. സി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും ആരോപിച്ച് അനില്‍ അക്കര എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു.

ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നുമായിരുന്നു അനില്‍ അക്കരെയുടെ ആരോപണം. എന്നാല്‍ ഇതിനിടെയാണ് സ്വാപനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ അനില്‍ അക്കര എം.എല്‍.എയുടെ രാത്രി ആശുപത്രി സന്ദര്‍ശനം വിവാദം ആകുന്നത്.

ഔദ്യോഗിക പരിപാടികള്‍ ഒന്നും ഇല്ലാതെയാണ് എം.എല്‍.എ രാത്രി ആശുപത്രിയില്‍ എത്തിയത്. എന്‍ഐഎ എംഎല്‍എയുടെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ മന്ത്രിക്ക് എതിരായ എം.എല്‍.എയുടെ ആരോപണം മുന്‍കൂട്ടി തയ്യാറാക്കിയ നാടകത്തിന്റെ ഭാഗമാണോ എന്ന സംശയമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News