സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്നു പേരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ വെളളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സന്ദീപിനെ കൂടാതെ പ്രതികളായ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതേസമയം നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ നല്‍കുന്ന കാര്യത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു.

സ്വപ്നയടക്കം പ്രതികളുടെ ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിനായി എന്‍ഐഎ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പ്രതികള്‍ക്കായി എന്‍ഐഎ കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയടക്കം ഡിജിറ്റല്‍ രേഖകളുടെ പരിശോധനയിലാണ് നേരത്തേ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News