ചരിത്രകരാര്‍: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു.

വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ്് ഷെയ്ഖ് ഖലീഫാ ബിന്‍ സായ്ദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശകാര്യ മന്ത്രിയാണ് കരാറില്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിന് വേണ്ടിയും ബഹ്‌റിന് വേണ്ടി വിദേശകാര്യമന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ സയാനിയും ഉടമ്പടിയില്‍ ഒപ്പുവച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യുഎഇയും ബഹ്‌റിനും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തിയത്.

കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് യുഎഇ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News