ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

യുഡിഎഫും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യമാണ് സംസ്ഥാനത്തെ തെരുവുകളില്‍ അഴിഞ്ഞാട്ടം നടത്തുന്നത്. സംഘര്‍ഷം സൃഷ്ടിച്ച് കലാപം പടര്‍ത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഗൂഢാലോചന നടത്തിയതിന് തെളിവാണ് തുടരുന്ന അക്രമസമരങ്ങള്‍.

മാത്രമല്ല, കോണ്‍ഗ്രസ് – ബിജെപി നേതാക്കള്‍ പറയുന്ന നട്ടാല്‍ കുരുക്കാത്ത നുണകള്‍, ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന വിചിത്ര രീതിയാണ് സംസ്ഥാനത്ത് നടക്കുന്നത്.

കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

സമരം നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, നാടിന്റെ ആരോഗ്യകരമായ നിലനില്‍പ്പ് അട്ടിമറിക്കാനുള്ള നീക്കം തടയുകയെന്നത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. സെക്രട്ടറിയറ്റിന് മുന്നില്‍ ആളെ കൂട്ടിവന്ന് സമരാഭാസമാണ്. എല്ലാ സുരക്ഷാ മാനദണ്ഡവും ലംഘിച്ച് പൊലീസിനുനേരെ ചീറിയടുക്കുകയാണ്. കൊവിഡ് കാലത്ത് പ്രോട്ടോകോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ ഹൈക്കോടതി വിലക്കിയതാണ്.

നേതൃത്വംതന്നെ ഈ രീതി നിയന്ത്രിക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണമോ നിരോധനമോ കൊണ്ടുവരാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. അത് ആരോഗ്യകരമാകില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പൊലീസ് ഇപ്പോള്‍ ക്രമസമാധാന നില തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കാനുള്ള ചുമതലകൂടി ഏറ്റെടുക്കേണ്ടിവരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News