അദ്വാനിയെ ശിക്ഷിച്ചിട്ട് എന്തു കിട്ടാന്‍? മാത്യൂകു‍ഴല്‍നാടന്‍റെ ചോദ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍..

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെകുറിച്ച് ഒട്ടേറെപ്പേർ വിമർശനങ്ങൾ നടത്തുമ്പോൾ വിചിത്ര വാദമായി തോന്നാം കോൺഗ്രസ്സ് നേതാവ് അഡ്വ മാത്യു കുഴൽനാടന്റെത് കു‍ഴല്‍നാടന്‍ പറഞ്ഞതിങ്ങനെ..

ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ ശിക്ഷിച്ചിട്ട് ആര്‍ക്ക് എന്ത് കിട്ടാനാണ് ?അദ്വാനിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചാല്‍ തന്നെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ നീതി നടപ്പാലാക്കിയതായി കരുതാനാകുമോ ?
ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ സജീവസാന്നിദ്ധ്യമായ അഡ്വ മാത്യൂകു‍ഴല്‍നാടനാണ് കൈരളിന്യൂസിന്റെ ചര്‍ച്ചയില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിയടക്കമുള്ള നേതാക്കളെ കോടതി വെറുതെ വിട്ടിരുന്നു. ലഖ്നൗ സിബിഐ കോടതിയുടെ വിധിയെ കോണ്‍ഗ്രസടക്കം വിമര്‍ശിക്കുമ്പോ‍ഴാണ് അദ്വാനിയെ ശിക്ഷിച്ചിട്ട് എന്തു കിട്ടാനാണെന്ന് മാത്യൂകു‍ഴല്‍നാടന്‍ ചോദിക്കുന്നത്. കേസിലെ 28 വര്‍ഷത്തെ കാലപ്പ‍ഴക്കം സ്യഷ്ടിച്ച നീതിനിഷേധം ചൂണ്ടിക്കാട്ടാനായിരുന്നു മാത്യുകു‍ഴല്‍നാടന്‍റെ അദ്വാനി അനുകൂല പരാമര്‍ശം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News