ഇഡിയുടെ അന്വേഷണം ആട് ഇല കടിച്ച് പോകും പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിച്ചാടിപ്പോകുകയാണ്: കെ ജെ ജേക്കബ്

ബിനീഷിന്‍റെ കുടുംബം ഉന്നയിച്ച പ്രശ്നം ന്യായമാണെന്നും ഇഡിയുടെ അന്വേഷണം ആട് ഇലകടിക്കും പോലെയെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ കെജെ ജേക്കബ്.

ആ കുടുംബത്തിന്റെ പ്രശ്‌നം വളരെ ലജിറ്റിമേറ്റാണ്, അത് ഞാന്‍ കേട്ടു .അവര്‍ അതിനെതിരെ നിയമനടപടി സ്വീകരിച്ചു എന്നാണ് ഞാന്‍ അറിഞ്ഞത്. എന്നാല്‍ ഇത് ആ കുടുംബത്തിന്റെ പ്രശ്‌നം മാത്രമല്ല വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ മാത്രമല്ല ബാലാവകാശ കമ്മീഷനും കേസെടുക്കേണ്ടതാണ്.

ശിവശങ്കറിന്റെ വിഷയം ഇന്ന് കോടതിയില്‍ വന്നപ്പോള്‍ അദ്ദേഹവും ലൈഫ്മിഷനും സ്വപ്‌നയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്ന് ഇഡി പറഞ്ഞതായാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

എനിക്ക് ചോദിക്കാനുള്ളത് ഒരു കാര്യം മാത്രമാണ് ഇഡി കേരളത്തിലേക്ക് വരുന്നത് ഒരൊറ്റ കേസ് അന്വേഷിക്കാന്‍ മാത്രമാണ് ആ കേസ് എന്ന് പറയുന്നത് 2019 നവംബര്‍ മുതല്‍ 2020 ജൂലൈ വരെ സ്വപ്‌നയും സരിത്തും സന്ദീപും ചേര്‍ന്ന് 21 തവണ സ്വര്‍ണം കടത്തുന്നു ഇതില്‍ സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കുറച്ച് പണം പിടിക്കുന്നു.ഇത് സ്വര്‍ണക്കടത്ത് വഴി ലഭിച്ച പണമാണ് എന്നതാണ് അവര്‍ രജിസ്റ്റര്‍ ചെയ്ത ഒരേഒരു കേസ് ആ കേസില്‍ നിന്നും ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് നോക്കുക.

കഴിഞ്ഞ ആഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് ഇഡി കോടതിയില്‍ പറഞ്ഞതായി നമ്മള്‍ വായിച്ചത് അദ്ദേഹവും സ്വപ്‌നയും തമ്മില്‍ മെസേജുകള്‍ ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നിസ്സഹകരിച്ചു അതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്നതാണ്. എന്തായി ആ കേസിന്റെ കാര്യം സ്വപ്‌നയും ശിവശങ്കരനും തമ്മിലുള്ള മെസേജുകളെ കുറിച്ച് വിവിരം ശേഖരിക്കാന്‍ ഇഡിക്ക് കഴിഞ്ഞോ അദ്ദേഹത്തെ ഏഴുദിവസം ചോദ്യം ചെയ്തല്ലോ എന്താണ് അതിനെ കുറിച്ച് ഒന്നും പറയാത്തത്.

കേസില്‍ കുറ്റാരോപിതരായ നാലുപേരുണ്ട് അതില്‍ മൂന്ന് പേരാണ് കള്ളക്കടത്ത് ഇവിടെ നടത്തിയത്. ഇഡിയുടെ തന്നെ കുറ്റപത്രപ്രകാരം അവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കിട്ടിയതായാണ് വിവരം. ഈ പണം എവിടെ പോയി എന്നതിനെക്കുറിച്ച് ഇഡി എവിടെയും പറഞ്ഞിട്ടില്ല ഒരു കോടതിയിലും റിപ്പോര്‍ട്ട് കൊടുത്തതായും അറിവില്ല. 21 തവണ സ്വര്‍ണം കടത്തിയതില്‍ സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരുകോടിയില്‍പരം രൂപ മാത്രമാണ് ഇഡിക്ക് കണ്ടെത്താനായത് ബാക്കി തുക ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല ഇഡിയുടെ അന്വേഷണം ആട് ഇല കടിച്ച് പോകും പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക ചാടിച്ചാടിപ്പോകുകയാണ് ഇവര്‍ എന്നാണ് ഇത് കണ്ടെത്താന്‍ പോകുന്നത്.

ഈ നാടിന്റെ സാമ്പത്തിക മേഖലയെ അട്ടിമറിക്കാന്‍ ഒരു കൂട്ടര്‍ ശ്രമം നടത്തിയാല്‍ അവരെക്കുറിച്ച് അറിയാനാവില്ലെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് താല്‍പര്യം. അതിനാണല്ലോ നമ്മള്‍ അന്വേഷണ ഏജന്‍സികളെ കൊണ്ടുവന്നത് അതെന്താണ് അവര്‍ക്ക് കഴിയാത്തത്. ഇവര്‍ അന്വേഷിക്കാന്‍ വന്ന കേസിന്റെ സ്ഥിതി എന്താണെന്ന് നാട്ടുകാരോട് പറയാന്‍ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .പകരം ഇപ്പോള്‍ പുതിയതായി ലൈഫ് മിഷന്റെ മുഴുവന്‍ പദ്ധതികളുടെയും ഫയലുകള്‍ ചോദിച്ചിരിക്കുകയാണ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. ഇഡിയുടെ ഈ നീക്കങ്ങള്‍ തികച്ചും രാഷ്ട്രീയപരമെന്ന് തോന്നിപ്പിക്കുന്നതാണ് സര്‍ക്കാര്‍ അതിനെതിരെ നിയമ നടപടി സ്വീകരിക്കണം.

കൈരളി ന്യുസിന്റെ  ന്യൂസ് & വ്യൂസിലാണ് കെ ജെ ജേക്കബിന്‍റെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here