“പോലീസ്ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും”എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളെ കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
മോദിജിയെ നോക്ക്, ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമായ എത്ര നിയമങ്ങൾ, നടപടികൾ കൊണ്ടുവന്നു, ഈ രാജ്യം മുഴുവൻ പ്രതിഷേധമുയർന്നിട്ടും ഞങ്ങളുടെ (ശരിക്കും) നേതാവ് പിൻവലിഞ്ഞോ, അതാണ് മോദിജിയും പിണറായിയും തമ്മിലുള്ള വ്യത്യാസം എന്നാണ് കെ.ജെ.ജേക്കബ് എഴുതിയിരിക്കുന്നത്.ഒപ്പം ജനാധിപത്യത്തിന്റെ സംവാദസാധ്യതകളെപ്പറ്റി പറഞ്ഞാലും തിരിയാത്ത മരപ്പാഴുകൾക്കുംവേണ്ടിക്കൂടിയാണ് നമ്മൾ ശബ്ദിച്ചുകൊണ്ടിരിക്കുന്നത് എന്നോർക്കുമ്പോൾ ചെറിയ സന്തോഷം എന്നും പറഞ്ഞിട്ടുണ്ട് :
കുറിപ്പിന്റെ പൂർണ്ണ രൂപം
മോദിജിയുടെ ക്ളോസറ്റ് ഭക്തന്മാർ (യഥാർത്ഥ അനുയായികളെ അത്ര കണ്ടിട്ടില്ല) മുഴുവൻ ഇറങ്ങിയിട്ടുണ്ട്: സർക്കാർ തിരിഞ്ഞോടി, വാൾ ഉറയിലിട്ടു, ഇരട്ടച്ചങ്കു തീർന്നു…
അരെ വാഹ്!ഞങ്ങടെ മോദിജിയെ നോക്ക്, ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവുമായ എത്ര നിയമങ്ങൾ, നടപടികൾ കൊണ്ടുവന്നു, ഈ രാജ്യം മുഴുവൻ പ്രതിഷേധമുയർന്നിട്ടും ഞങ്ങളുടെ (ശരിക്കും) നേതാവ് പിൻവലിഞ്ഞോ, അതാണ് മോദിജിയും പിണറായിയും തമ്മിലുള്ള വ്യത്യാസം, കണ്ടുപടിക്ക് എന്നാണ് പറയുന്നത്; ചിലരൊക്കെ പറയാതെ പറയുന്നത്.
ജനാധിപത്യത്തിന്റെ സംവാദസാധ്യതകളെപ്പറ്റി പറഞ്ഞാലും തിരിയാത്ത മരപ്പാഴുകൾക്കുംവേണ്ടിക്കൂടിയാണ് നമ്മൾ ശബ്ദിച്ചുകൊണ്ടിരിക്കുന്നത് എന്നോർക്കുമ്പോൾ ചെറിയ സന്തോഷം.

Get real time update about this post categories directly on your device, subscribe now.