കര്‍ഷക സമരത്തെ പിന്തുണച്ച് സ്വര ഭാസ്‌കര്‍; താരത്തെ വെല്ലുവിളിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി

കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഒരാളാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. സമരത്തെ പിന്തുണച്ചതിന് ട്വിറ്ററില്‍ ഒരാള്‍ നടിയെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു.

എന്നാല്‍ തന്നെ വെല്ലുവിളിച്ചയാള്‍ക്ക് നല്ല കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. പ്രതിഷേധത്തിന് തിരികൊളുത്തിയ കാര്‍ഷിക ബില്ലുകളെക്കുറിച്ച് പരസ്യ സംവാദത്തിനു തയ്യാറാണോയെന്നാണ് വെല്ലുവിളിച്ചത്.

ഇതിനാണ് താരം ഇപ്പോള്‍ മറിപടി നല്‍കിയിരിക്കുന്നത്. എന്നെ ബോധിപ്പിക്കുന്നതിനു പകരം കര്‍ഷകരെ മനസ്സിലാക്കിക്കൊടുക്ക് എന്നാണ് നടി ഇതിനു മറുപടിയായി ട്വീറ്റ് ചെയ്തത്.

‘എന്തിനാണ് കാര്‍ഷിക ബില്ലിനെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും എന്നെ ബോധ്യപ്പെടുത്തുന്നത്.

കര്‍ഷകര്‍ക്കല്ലേ അത് ബോധ്യപ്പെടേണ്ടത്. എന്തുകൊണ്ടാണ് പ്രതിഷേധം നടത്തുന്ന കര്‍ഷകരുമായി നിങ്ങള്‍ സംസാരിക്കാത്തത്? ഇതിനെ കുറിച്ച് വ്യക്തവും കൃത്യവുമായ കാര്യങ്ങള്‍ നിങ്ങള്‍ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കൂ’ എന്ന് നടി ട്വിറ്ററിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News