കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇടത് സംഘടനകള്‍ രാജ്യവ്യാപകപ്രതിഷേധം നടത്തി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇടത് സംഘടനകള്‍ രാജ്യവ്യാപകപ്രതിഷേധം നടത്തി. ഹിമാചല്‍ പ്രദേശില്‍ കളക്ട്രേറ്റ് ഉപരോധിച്ചു. ബിഹാറിലും, തമിഴ്‌നാട്ടിക്കുമുള്‍പ്പെടെ ശക്തിപ്രകടനവും നടത്തി.

രാജ്യതലസ്ഥാനത്തും ഇടത് സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. എസ്എഫ്‌ഐ ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.

കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ദേശീയ പ്രക്ഷോഭം നടത്തിയത്. എല്ലാ സംസ്ഥാന ജില്ലാ കേന്ദ്രങ്ങളിലും കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഇടത് സംഘടനകള്‍ ദില്ലിയിലും പ്രതിഷേധം നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ പോലിസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ മാത്രമല്ല…സാധാരണക്കാര്‍ക്കും എതിരേന്ന് സിപിഐ നേതാവ് ആനി രാജ ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം അരങ്ങേറി.

ഹിമാചല്‍ പ്രദേശില്‍ കളക്ട്രേറ്റ് ഉപരോധിച്ചു. തനിഴ്‌നാട്ടിലും, ബിഹാറിലും ശക്തമായ പ്രതിഷേധ റാലികളും നടത്തി. വരുന്ന ദിവസങ്ങളില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സമരം നടത്താനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News