കഴിച്ച് 15 മിനുട്ടിനുള്ളില്‍ ‘ആനന്ദം’ നല്‍കുന്ന കഞ്ചാവ് മിഠായികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു

കഴിച്ച് 15 മിനുട്ടിനുള്ളില്‍ ‘ആനന്ദം’ നല്‍കുന്ന കഞ്ചാവ് മിഠായികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. അമേരിക്കയിലാണ് കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മിഠായികളില്‍ ജെല്ലി ഇനങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍ കൂടുതല്‍. കഞ്ചാവ് മിഠായികളുടെ വില്‍പ്പനയില്‍ 67 ശതമാനവും ജെല്ലി മിഠായികളാണ്.

ഓക്ക്ലഹോമ, മേരിലാന്‍ഡ് എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങളിലും കാനഡയിലും പുതിയ കഞ്ചാവ് മിഠായികള്‍ ഇറക്കി. കൂടാതെ അമേരിക്കയിലെ ഫ്ളോറിഡ, മിസ്സോറി സംസ്ഥാനങ്ങളില്‍ 2021ഓടെ പുതിയ ഇനങ്ങള്‍ ഇറക്കാനും തീരുമാനിച്ചു.

ഭക്ഷ്യ വില്‍പ്പനയുടെ 15 ശതമാനവും മിഠായികള്‍ നേടിയെന്ന് നിര്‍മാതാക്കളായ വാന, ഡിക്സി കമ്പനികളുടെ ഭാരവാഹികള്‍ പറഞ്ഞു.

മിഠായി, ഭാംഗ്, ക്യാപ്സൂള്‍, സത്ത, കുക്കിങ് ഓയില്‍, വെണ്ണ, ബ്രെഡ് എന്നീ രൂപങ്ങളിലാണ് ഭക്ഷ്യവസ്തുക്കള്‍ പ്രധാനമായും വില്‍ക്കുന്നത്.

ജെല്ലികളുടെ വലുപ്പം, രൂപം, കോട്ടിങ്, വാസന എന്നിവ എന്തായിരിക്കണമെന്നു തീരുമാനിച്ചിട്ടില്ല.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവിനെ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഐക്യരാഷ്ട്രസഭ മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News