അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡനത്തിന് ഇരയായ യുവതിയോട് നാടുവിട്ടുപോകാന്‍ ആജ്ഞാപിച്ച് പഞ്ചായത്ത്

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡനത്തിന് ഇരയായ യുവതിയോട് നാടുവിട്ടുപോകാന്‍ ആജ്ഞാപിച്ച് പഞ്ചായത്ത്. മുബൈയിലെ ബീഡ് ജില്ലയിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷിയിടത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ട 30 വയസ്സുകാരിയോടാണ് പ്രദേശത്തെ ഗ്രാമ പഞ്ചായത്തുകള്‍ നാടുവിട്ടുപോകാന്‍ ആജ്ഞാപിച്ചത്.

യുവതിയെ പീഡിപ്പിച്ചക്കേസിലെ 4 പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഇതേ സാഹചര്യത്തിലാണ് ഗ്രാമം വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസ് യുവതിയുടെ വീടിന്റെ വാതിലില്‍ പതിപ്പിച്ചത്.

യുവതി താമസിക്കുന്ന ഗ്രാമത്തിനു പുറമേ, രണ്ടു സമീപ ഗ്രാമങ്ങളും ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് യുവതി പൊലീസിനെ സമീപിച്ചു.

യുവതിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്നാണ് പോലീസിന്റെ അനുമാനം. അതിനാല്‍ തന്നെ വിഷയത്തില്‍ തുടര്‍നടപടിക്കായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ (ബിഡിഒ) അനിരുദ്ധ സനപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News