കോട്ടയം – റബര്‍ വിലസ്ഥിരതാ പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില നിലവിലെ 150 രൂപയില്‍ നിന്നും 200 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയപ്പോള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പുതിയ പദ്ധതികളും പ്രഖ്യാപിക്കണം.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്കിനും നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.