പിണറായി വിജയനെ ഞാന്‍ ആരാധിക്കുന്നു: മേജര്‍ രവി

മുഖ്യമന്ത്രി പിണറായി വിജയനെ ഇപ്പോള്‍ തള്ളിപ്പറയുന്ന സംവിധായകന്‍ മേജര്‍ രവി മുഖ്യമന്ത്രിയെ കുറിച്ച് മുമ്പ് പറഞ്ഞ പ്രതികരണം ഇപ്പോള്‍ ശ്രദ്ധേയമാവുന്നു.

‘ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമായി എനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എനിക്ക് വല്യ അഭിപ്രായം ഒന്നും ഇല്ലായിരുന്നു പക്ഷെ രണ്ട് ദിവസം കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി എന്നായിരുന്നു മേജര്‍ രവി അന്ന് നടത്തിയ പ്രതികരണം ഇത് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ആളുകളുടെ നിലപാടുകള്‍ നോക്കിയാണ് താന്‍ പിന്‍തുണയ്ക്കാറെന്നും ഒരു വ്യക്തിയോടും രാഷ്ട്രീയത്തോടും തനിക്ക് എതിര്‍പ്പില്ലെന്നും’ ജെബി ജഗ്ഷനില്‍ മേജര്‍ രവി നേരത്തെ പ്രതികരിച്ചിരുന്നു.

അഭിപ്രായ സ്ഥിരതയില്ലായ്മയില്‍ ബിജെപി നേതാക്കള്‍ പലപ്പോഴായി മാതൃക കാട്ടിയിട്ടുണ്ട് ഒരേ വിഷയത്തില്‍ ഒരു ജാള്യതയുമില്ലാതെ രണ്ടഭിപ്രായങ്ങള്‍ പരസ്യമായി പറയുന്ന പ്രവണത ബിജെപിക്കാരായ പല രാഷ്ട്രീയ നേതാക്കളും കാണിക്കാറുണ്ട്.

അവരുടെ കൂട്ടത്തിലേക്ക് ചേര്‍ന്ന് നില്‍ക്കുകയാണ് ഇപ്പോള്‍ നടനും സംവിധായകനുമായ മേജര്‍ രവി. ബിജെപി നിലപാടുകളുടെ പ്രചാരകനും സഹയാത്രികനുമായ മേജര്‍ രവി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ യാത്രയില്‍ വച്ചാണ് ഇത് തെളിയിച്ചത്.

അതുവരെ മേജര്‍ രവിക്ക് പിണറായി വിജയന്‍ സ്വീകാര്യനും അംഗീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതാവുമായിരുന്നെങ്കില്‍ ഇന്നലെ യുഡിഎഫ് വേദിയിലെ പ്രസംഗത്തിന് ശേഷം പിണറായി വിശ്വാസ വഞ്ചകനും അംഗീകരിക്കാന്‍ കഴിയാത്തവും ധാര്‍ഷ്യട്യമുള്ള വ്യക്തിയുമായത് വളരെ പെട്ടന്നായിരുന്നു.

മുഖ്യമന്ത്രി ധാര്‍ഷ്ട്യക്കാരനാണെന്നും കുട്ടികള്‍ സെല്‍ഫിയെടുക്കാന്‍ ചെല്ലുമ്പോള്‍ ഭയപ്പെടുത്തുന്നതും മാധ്യമങ്ങളോട് അഹങ്കാരത്തോടെ പെരുമാറുന്നതുമൊന്നും മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നുമൊക്കെയായിരുന്നു ഇന്നലെ മേജര്‍ രവി നടത്തിയ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News