ദില്ലി കലാപം; ഇരകൾക്ക് നീതി ലഭിച്ചിട്ടില്ലെന്ന് ബൃന്ദാ കരാട്ട്

 ദില്ലി കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്ന് ബൃന്ദാ കരാട്ട്. പ്രതികളെ ദില്ലിപൊലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംരക്ഷിക്കുകയാണെന്നും ബൃന്ദാ കരാട്ട് വിമര്‍ശിച്ചു.

ദില്ലി കലാപം നടന്ന് ഒരു വർഷം കഴിയുമ്പോഴും ഇരകൾക്ക് നീതി ലഭിച്ചിട്ടില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് വിമര്‍ശിച്ചു.

കഴിഞ്ഞ വർഷം നടന്ന കലാപത്തിൽ ദില്ലിയിലെ 17 ചെറു പട്ടണ പ്രദേശങ്ങളും വടക്കുകിഴക്കൻ ജില്ലയിലെ ഒരു ഗ്രാമവും തകർന്നിരുന്നു അമ്പത്തിനാല് പേർക്ക് ജീവൻ നഷ്ടപ്പെടുകയും .

വീടുകൾ , വാണിജ്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, മതസ്ഥലങ്ങൾ തുടങ്ങിയവ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു .

കലാപം നടത്തിയവരെ പോലിസ് സംരക്ഷിക്കുകയാണെന്നും,  അക്രമത്തിന്റെ ഇരകളെ കുറ്റവാളികളായി ചിത്രീകരിക്കാനാണ് പോലിസ് ശ്രമമെന്നും, ക്രമസമാധാനം പാലിക്കാനുള്ള പോലീസിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറയും കഴിവില്ലായ്മയുടെ ഫലമാണ് ദില്ലി കലാപം എന്നും ബൃന്ദാ കരാട്ട് വിമർശിച്ചു.

സർക്കാർ സഹായം ഇരകൾക്ക് ലഭിക്കുന്നില്ലെന്നും കലാപത്തിൽ ദില്ലി പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News