സ്വപ്നയെ ജയില്‍ സന്ദര്‍ശനം നടത്തി വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥ; വിവാദം കത്തിക്കയറുന്നു

വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ജയില്‍ സന്ദര്‍ശനം അന്വേഷിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഉദ്യോഗസ്ഥ സ്വപ്നയെ സന്ദര്‍ശിച്ചതാണ് പരിശോധിക്കുന്നത്.

സ്വപ്നയെ സന്ദര്‍ശിച്ചത് ആന്‍സി ഫിലിപ്പ് എന്ന കസ്റ്റംസ് സൂപ്രണ്ടാണ്. ആന്‍സി ഫിലിപ്പ് രണ്ടു തവണ സ്വപ്നയെ കണ്ടു. നവംബര്‍ 15ന് അഞ്ചു മണിക്കൂറോളം സ്വപ്നയുടെ സമീപം ചെലവഴിക്കുകയും ചെയ്തിരുന്നു.

കൊഫേപോസ കേസിന്റെ ഉത്തരവ് നല്‍കാന്‍ എന്ന പേരിലായിരുന്നു സന്ദര്‍ശനം. അന്ന് അഞ്ചു മണിക്കൂര്‍ ചെലവഴിച്ചത് ദുരൂഹമെന്ന് സംസ്ഥാന ഏജന്‍സികള്‍ പറയുന്നു.

ഇതിനു ശേഷമാണ് ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴിയും. പിന്നീട് നവംബര്‍ 18 ന് കസ്റ്റംസ് സ്വപ്നയെ ചോദ്യം ചെയ്തു. 19 ന് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം നവംബര്‍ 19 ന് അറസ്റ്റ് രേഖപ്പെടുത്താനും ആന്‍സി ഫിലിപ്പ് എത്തി. നവംബര്‍ 25 ന് കസ്റ്റഡിയില്‍ വാങ്ങി. ഡിസംബര്‍ മൂന്നിന് രഹസ്യമൊഴി രേഖപ്പെടുത്തി.

2018 ലെ സ്വര്‍ണ്ണക്കടത്ത്‌ക്കേസിലെ പ്രതിയാണ് ആന്‍സി ഫിലിപ്പ്. ആന്‍സി ഫിലിപ്പിനെതിരെ സിബിഐ കുറ്റപത്രം നല്‍കി. ആന്‍സി ഫിലിപ്പിനെ നടപടി ഇല്ലാതെ സംരക്ഷിച്ചത് കസ്റ്റംസിലെ ഉന്നതനാണെന്നും സൂചനകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News