കൊവി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി

സം​സ്ഥാ​ന​ത്ത് കൊവി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മാ​സ്കി​ന് ഉ​ൾ​പ്പെ​ടെ അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​ല നി​ശ്ച​യി​ച്ച​ത്. സാ​നി​റ്റൈ​സ​റും വി​ല​നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ല്‍ ഉള്‍പ്പെട്ടു.

പി​പി​ഇ കി​റ്റി​ന് ഇ​നി പ​ര​മാ​വ​ധി 273 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കാ​ന്‍ സാ​ധി​യ്ക്കൂ. എ​ന്‍ 95 മാ​സ്‌​കി​ന് 22 രൂ​പ​യും സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കി​ന് 3.90 രൂ​പ​യു​മാ​ക്കി. അ​ര​ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​റി​ന് പ​ര​മാ​വ​ധി 192 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കാ​ൻ പാ​ടു​ള്ളൂ.

പു​തു​ക്കി​യ വി​ല

പി​പി​ഇ കി​റ്റ്- 273
എ​ന്‍95 മാ​സ്‌​ക്- 22
ട്രി​പ്പി​ള്‍ ലെ​യ​ര്‍ (സ​ര്‍​ജി​ക്ക​ല്‍ ) മാ​സ്‌​ക്- 3.90
ഫെ​യ്സ് ഷീ​ല്‍​ഡ്- 21
ഡി​സ്പോ​സി​ബി​ള്‍ ഏ​പ്ര​ണ്‍- 12
സ​ര്‍​ജി​ക്ക​ല്‍ ഗൗ​ണ്‍-65
എ​ക്സാ​മി​നേ​ഷ​ന്‍ ഗ്ലൗ​സ്- 5.75
ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (500എം​എ​ല്‍)- 192
ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (200എം​എ​ല്‍)- 98
ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ (100എം​എ​ല്‍)- 55
സ്റ്റെ​റൈ​ല്‍ ഗ്ലൗ​സ് ( ഒ​രു ജോ​ഡി)- 12
എ​ന്‍​ആ​ര്‍​ബി മാ​സ്‌​ക്- 80
ഹ്യു​മി​ഡി​ഫ​യ​ര്‍ ഉ​ള്ള ഫ്‌​ളോ​മീ​റ്റ​ര്‍- 1520
ഫിം​ഗ​ര്‍ ടി​പ്പ് പ​ള്‍​സ് ഓ​ക്സീ​മീ​റ്റ​ര്‍- 1500

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News