ടൗട്ടെ ചുഴലിക്കാറ്റ്: കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്ന കോഴിക്കോട് കാപ്പാട് ബീച്ച് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്ന കോഴിക്കോട് കാപ്പാട് ബീച്ച് റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയില്‍ അടിയന്തര പ്രാധാന്യത്തോടെ റോഡ് നന്നാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭാവിയിലുണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വിവിധ വകുപ്പുകളുമായി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സാംബശിവ റാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥരുമായും മന്ത്രി സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News