കൊവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക്​ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്; ഞെട്ടലോടെ സോഷ്യൽമീഡിയ

യു പിയിൽ കൊവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക്​ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്​. ബൽറാംപൂർ ജില്ലയിലെ​ റാപ്​തി നദിയിലേക്ക്​ മൃതദേഹം വലിച്ചെറിഞ്ഞത്​. ഇതിന്‍റെ മുഴുവൻ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​​. പി.പി.ഇ കിറ്റ്​ ധരിച്ചെത്തിയയാളാണ്​ മൃതദേഹം നദിയിലേക്ക്​ എറിയുന്നത്​.

സമൂഹമാധ്യമങ്ങളിൽ നിരവധി തവണ പങ്കുവെക്കപ്പെട്ട വിഡിയോയിൽ രണ്ട്​ ആളുകൾ ചേർന്ന്​ കോട്ടവാലി മേഖലയിലെ നദിയിലേക്ക്​ മൃതദേഹം വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ​ ഉള്ളത്​. ഇതിലൊരാൾ പി.പി.ഇ കിറ്റ്​ ധരിച്ചിരുന്നു. പ്രേംനാഥ്​ എന്നയാളുടെ മൃതദേഹമാണ്​ നദിയിലൊഴുക്കിയതെന്നാണ്​ പൊലീസ്​ പറഞ്ഞു.

മേയ്​ 25നാണ്​ കൊവിഡ്​ ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ ചികിത്സയിലിരിക്കെ ഇയാൾ ​മേയ്​ 28ന്​ മരിച്ചു. ​പ്രേംനാഥിന്‍റെ മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം സംസ്​കരിക്കാൻ ബന്ധുക്കൾക്ക്​ കൈമാറി. എന്നാൽ, അവർ സംസ്​കാരം നടത്താതെ മൃതദേഹം നദിയിൽ ഒഴുക്കുകയായിരുന്നുവെന്ന്​ ബൽറാംപൂർ മെഡിക്കൽ ​ഓഫീസർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News