ട്വിറ്ററിനെതിരെ പോക്‌സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷൻ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി

ട്വിറ്ററിനെതിരെ പോക്‌സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളിലെ ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്നാണ് പരാതി.

ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍നിന്ന് കുട്ടികളെ വിലക്കണമെന്നും ആവശ്യം. ഐ.ടി മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

അതേ സമയം പുതിയ ഐടി നിയമങ്ങള്‍ നടപ്പാക്കിയില്ലെന്ന ഹര്‍ജിയില്‍ ട്വിറ്ററിന് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. ജസ്റ്റിസ് രേഖ പാലിയുടെ സിംഗിള്‍ ബെഞ്ചാണ് ട്വിറ്ററിന് നോട്ടീസ് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News