തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല. കൊവിഡാനന്തര കേരളത്തില്‍ തോട്ടവിളകളുടെ വൈവിധ്യവല്‍കരണം ആവശ്യമാണെന്ന് വിലയിരുത്തിയ ബജറ്റില്‍, പദ്ധതി നടപ്പാക്കാന്‍ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.

അതേസമയം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞിരുന്നു.

പ്രതിസന്ധി ഘട്ടത്തിലും റബര്‍ ഉള്‍പ്പടെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്നും ജോസ് കെ.മാണി പറഞ്ഞു. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുമ്പോള്‍ ആ മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ആശ്വാസകരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളുമായി സംവദിച്ചു. കഴിഞ്ഞ ബജറ്റിലെ ഒരു നിര്‍ദേശവും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഐസക്കിന്റെ ബജറ്റിലെ നിര്‍ദ്ദേശളെല്ലാം തുടരുമെന്നും അതിന്റെ കൂട്ടി ചേര്‍ക്കലുകളും തുടര്‍ച്ചയുമാണ് പുതിയ ബജറ്റെന്നും അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News