ആശ്വാസ വാര്‍ത്ത; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ പത്തൊമ്പതിനായിരത്തോളം കേസുകളും കാര്‍ണാടകയില്‍ പതിനൊന്നായിരത്തോളം കേസുകളും മഹാരാഷ്ട്രയില്‍ പതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു.രാജ്യത്തെ രോഗമുക്തി നിരക്ക് 93.94% മായി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസപരമായോ , തൊഴില്‍പരമായോ ഒളിമ്പിക്സിനായോ വിദേശത്ത് പോകുന്നവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 19,448 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 351 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കര്‍ണാടകയില്‍ 11,958 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്,340 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 9 ന് ശേഷം ഏറ്റവും കുറവ് കേസുകളാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 154 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.25% മായി ഉയര്‍ന്നു. ദില്ലിയില്‍ 232 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.36% മായി കുറഞ്ഞു.അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 93.94% മായി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്, കേരളം,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടി.
വിദ്യാഭ്യാസപരമായോ , തൊഴില്‍പരമായോ അല്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക്സിനായുള്ള ഇന്ത്യയുടെ സംഘത്തിന്റെ ഭാഗമായോ വിദേശയാത്ര നടത്തുന്ന ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.

വിദേശത്ത് പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വാക്സിന്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വാക്സിന്‍ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തി. ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. രാജ്യത്ത് നേസല്‍ വാക്സിന്‍ പരീക്ഷണം നടക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ പരീക്ഷണവും രാജ്യത്ത് പുരോഗമിക്കുകയാണ്. ഐയിംസ് പാട്‌നക്ക് പിന്നാലെ ഐയിംസ് ദില്ലിയിലും പരീക്ഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News