സംസ്ഥാന സര്‍ക്കാരിന്‍റെ ‘കേരകേരളം സമൃദ്ധ കേരളം’ പദ്ധതിക്ക് കായംകുളം മണ്ഡലത്തിൽ തുടക്കം 

കേരളത്തിന്‍റെ കേരസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാളികേര വികസന കൗൺസിലിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളം മണ്ഡലത്തിൽ തുടക്കമായി.

പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം അഡ്വ.യു. പ്രതിഭ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ റെജീന ജേക്കബ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel