മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി എം വിജിൻ എംഎൽഎ

ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും കല്യാശ്ശേരി എംഎൽഎയുമായ എം വിജിൻ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച് ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ 473 ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേൽ റിയാസിനെ സഹായിക്കുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാം പ്രതിയാണ് ഷാൻ മുഹമ്മദ്.

ഈ പ്രതിയെ സംരക്ഷിക്കുകയും അയാൾക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സ്പീക്കർ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

പ്രതിയെ പിന്തുണച്ചും സംരക്ഷിക്കുമെന്ന് പരസ്യമായി പറഞ്ഞും ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തത് ഒരു നിയമസഭാ അംഗം എങ്ങനെയൊക്കെ സഭയ്ക്ക് പുറത്ത് പെരുമാറണം എന്നുള്ള പെരുമാറ്റ ചട്ടങ്ങളുടെയും പൊതുവായ സദാചാര തത്വങ്ങളുടെയും ലംഘനമാണ്.

മാത്യു കുഴൽനാടൻ എംഎൽഎയുടെ ഈ പ്രവർത്തികൾ എംഎൽഎ പദവിക്ക് കളങ്കമായി തീരുകയും ഇതുവഴി അംഗങ്ങളുടെയും സഭയുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്തെന്നും നോട്ടീസിൽ പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായ എം വിജിൻ എംഎൽഎ പരാതി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News