
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം തുടർന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥർ കെ എം ഷാജിയുടെ കോഴിക്കോട്ടെ വിവാദ ആഢംഭര വീട് കഴിഞ്ഞ ദിവസം അളന്നിരുന്നു .പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു വീട് അളന്നത് .
വീട്ടിനകത്തെ ആഢംഭര വസ്തുക്കളുടേയും ,ഫർണിച്ചറുകളുടേയും വില തിട്ടപ്പെടുത്തുകയും ചെയ്തു . വീട് നിർമ്മാണത്തിൽ വൻ ക്രമക്കേട് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു . ഇതിനെ തുടർന്നാണ് ഷാജിയെ മൂന്നാം വട്ടം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് .കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ ഡിവൈഎസ്പി ജോൺസറെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു .
കണ്ണൂരിലെ വീട്ടിൽ നിന്നും പിടിച്ച 50 ലക്ഷത്തത്തോളം രൂപയുമായി ബന്ധപ്പെട്ട് ഷാജി സമർപ്പിച്ച രേഖകൾ സംബന്ധിച്ചും സംശയം ഉയർന്നിരുന്നു. ഇതിൽ പല രേഖകളും വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തി .
കോഴിക്കോട്, കണ്ണൂര്‍ വയനാട് എന്നിവിടങ്ങളിലെ സ്വത്തുക്കളുടേയും ബിസിനസിന്റേയും തെളിവുകളും ഷാജി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പുറമെ വിജിലന്‍സ് സ്വയം കുറെ തെളിവുകള്‍ ശേഖരിച്ചു. ഈ തെളിവുകളും ഷാജിയുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.
എം.എല്‍.എയായിരിക്കെ കണ്ണൂര്‍ അഴിക്കോട്ടെ സ്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയ പരാതിയിൽ ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here