സംസ്ഥാനത്ത് കനത്ത മ‍ഴ;  ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു 

സംസ്ഥാനത്ത് വ്യാപകമായി കനത്ത മ‍ഴ ഇന്നും നാളെയും തുടരും. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം മുതല്‍ സംസ്ഥാനത്ത് കനത്തമ‍ഴയാണ് ലഭിക്കുന്നത്. ഇന്നും നാളെയും ശക്തമായ മ‍ഴ കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട്

ജൂലൈ 10- ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍

ജൂലൈ 11- മലപ്പുറം, കോഴിക്കോട്, വയനാട്

ജൂലൈ 12- കണ്ണൂര്‍

യെല്ലോ അലര്‍ട്ട്

ജൂലൈ 10- പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍കോട്

ജൂലൈ 11- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

ജൂലൈ 12- കോട്ടയം ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട്

ജൂലൈ 13- പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News