
കൊല്ലം കല്ലുവാതുക്കൽ ഊരായ്കോട് കരിയിലകാടിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് കൊന്ന കേസിൽ രേഷ്മയുടെ ആൺ സുഹൃത്ത് അനന്തുപ്രസാദ് ജയിൽപുള്ളി. ഒരേ സമയത്ത് രണ്ട് അനന്തുമാരുമായി രേഷ്മ പ്രണയം നടിച്ചു.
നൊന്തു പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച ശേഷവും രേഷ്മ ചാത്തന്നൂർ സ്വദേശിയായ അനന്തുപ്രസാദുമായി ഫെയിസ്ബുക്കിൽ ആശയ വിനിമയം നടത്തിയിരുന്നു. ഇതേസമയം, തന്നെയായിരുന്നു ആര്യയും ഗ്രീഷ്മയും സൃഷ്ടിച്ച വ്യാജ അനന്തുവുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്യലിൽ രേഷ്മ ഇക്കാര്യം സമ്മതിച്ചു.
അതേസമയം, ഇപ്പോൾ ജയിലിൽ കഴിയുന്ന അനന്തുപ്രസാദ് രേഷ്മയെ കബളിപ്പിക്കുകയായിരുന്നു വെന്നാണ് പൊലീസ് അനുമാനം. എന്നാൽ ഒന്നര വർഷം മുമ്പ് ഏത് അനന്തു ആവശ്യപ്പെട്ടിട്ടാണ് രേഷ്മ വർക്കലയ്ക്ക് പോയതെന്ന് അറിയണമെങ്കിൽ സാക്ഷാൽ ഫേസ്ബുക്ക് ഉടമ മാർക്ക് സുക്കർബർഗ് തന്നെ കനിയണം.
രേഷ്മയുടെ മൂന്നിൽ കൂടുതലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ഇന്റർനെറ്റ് പ്രൊട്ടൊകോൾ ഡീറ്റയിൽ റിപ്പോർട്ട് ഫെയിസ്ബുക്ക് അധികൃതർ നൽകിയാലെ ശാസ്ത്രീയമായ തെളിവുകൾ ആകു. കുഞ്ഞിനെ ഉപേക്ഷിക്കാൻ രേഷ്മയെ പ്രേരിപ്പിച്ചതിനു പിന്നിൽ ആരുടെ എങ്കിലും പ്രേരണ ഉണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നു.
തനിക്കിഷ്ടപ്പെട്ട അനന്തുവിനോടൊത്ത് ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചെന്നായിരുന്നു രേഷ്മയുടെ കുറ്റസമ്മത മൊഴി. ഈ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കുഞ്ഞിനെ ഉപേക്ഷിച്ച് മൂന്നാം ആഴ്ചയിൽ രേഷ്മയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതും അന്വേഷണ സംഘത്തിന്റെ മികവ് തെളിയിക്കുന്നതാണ്.
പ്രസവ ശേഷമുള്ള രേഷ്മയുടെ ശാരീരികാവസ്ഥ സംബന്ധിച്ച വിശദമായ മെഡിക്കൽ റിപ്പോർട്ടും ഈ കേസിൽ പ്രതിക്കുള്ള ശിക്ഷ ഉറപ്പാക്കാൻ പര്യാപ്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here