പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്കറപ്‌സി കോഡ് പാസാക്കി രാജ്യസഭ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, ഇന്ധന വിലവര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 11-ാം ദിനവും സ്തംഭിച്ചു പാര്‍ലമെന്റിന്റെ ഇരു സഭകളും. അതേസമയം സഭാ അധ്യക്ഷനെ ചോദ്യം ചെയ്യരുതെന്ന് അധ്യക്ഷന്‍ പ്രതിപക്ഷ അംഗങ്ങളെ താക്കീത് ചെയ്തു. അതേസമയം ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്കറപ്‌സി കോഡ് പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും രാജ്യസഭ പാസാക്കി.

ബില്ലിലൂടെ മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും, ഇതിന് പുറമെ രാജ്യത്തെ ജനാധിപത്യത്തെയും മോഡി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു ജോണ് ബ്രിട്ടാസ് എംപി മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ചര്‍ച്ച അനുവദിക്കും വരെ സമ്മേളന നടപടികളോട് സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ തീരുമാനം. ചര്‍ച്ച അനുവധിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായ 11-ാം ദിവസവും ഇരു സഭകളും തടസപ്പെട്ടു..അതേ സമയം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളെ രാജ്യസഭ അധ്യക്ഷന്‍ താക്കീത് ചെയ്തു. സഭാ അധ്യക്ഷനെ ചോദ്യം ചെയ്യരുതെന്നും ചെയറിന് നേരെ വിരല്‍ ചൂണ്ടി പ്രതിഷേധിക്കുന്നത് സഭ മര്യാദകളുടെ ലംഘനമെന്നുമാണ് രാജ്യസഭാ അധ്യക്ഷന്റെ താക്കീത്.

ഇതോടെ സഭയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമായി.. പ്രതിപക്ഷ അംഗങ്ങള്‍ പ്ലാക്കകാരെയുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. അതേസമയം ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്കറപ്‌സി കോഡ് പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും രാജ്യസഭ പാസാക്കി. ബില്ലിലൂടെ മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും, ഇതിന് പുറമെ രാജ്യത്തെ ജനാധിപത്യത്തെയും മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു ജോണ് ബ്രിട്ടാസ് എംപി ആഞ്ഞടിച്ചു.

പെഗാസസിലൂടെ രാഷ്ട്രീയക്കാരുടെ പോലും ഫോണ്‍ ചോര്‍ത്തുന്നുവെന്നും ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ് മോഡി സര്‍ക്കാരെന്നും ജോണ് ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. അതേസമയം പ്രതിപക്ഷം സഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തുകയാണെന്ന് ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യണമെന്ന് എല്‍.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യു ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here