ഖനനത്തിന്റെ ദൂരപരിധി വര്‍ധനവ്; ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഖനനം സംബന്ധിച്ച ദൂരപരിധി വര്‍ധിപ്പിച്ച ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദൂരപരിധി 200 മീറ്ററാക്കിയത് സംസ്ഥാനത്തിന്റെ വാദം കേള്‍ക്കാതെയെന്ന് സര്‍ക്കാര്‍.

ഉത്തരവ് നടപ്പാക്കിയാല്‍ കേരളത്തിലെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവ് നിര്‍മാണം പുരോഗമിക്കുന്ന സുപ്രധാന പദ്ധതികളെ ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍.

ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച വാദം സുപ്രീം കോടതി അടുത്തയാഴ്ച കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഖനനത്തിനായി സ്‌ഫോടനം നടത്തുന്ന ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നായിരുന്നു ഹരിത ട്രൈബ്യുണല്‍ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News