ADVERTISEMENT
സൗന്ദര്യത്തിന്റെ അളവുകോല്‍ പുരികമാണെന്നാണ് പൊതുവേയുള്ള ധാരണ. അതിനാല്‍ തന്നെ വില്ല് പോലെ വളഞ്ഞ പുരികം ഇഷ്ടപ്പെടുന്നവരാണ് കൂടുതലും.
പുരികത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ നിരവധി ടിപ്‌സുകളുണ്ട്. പുരികത്തിലെ രോമം കൊഴിയുന്നതിനും പുരികത്തിന്റെ കട്ടി കുറയുന്നതും മാറാനുള്ള ടിപ്‌സുകള്‍ ചുവടെ:
1. ആര്യവേപ്പില അരച്ചെടുത്ത് പുരികത്തില്‍ പുരട്ടുക. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകുക.
2. പാല്‍പ്പാടയും ആവണക്കെണ്ണയും ചേര്‍ത്ത് പുരികത്തില്‍ പുരട്ടുക.
3. രാവിലെ വെറുംവയറ്റില്‍ പത്ത് ആര്യവേപ്പില കഴിക്കുക.
4. രാത്രി കിടക്കും മുമ്പ് ചെറുതായി ചൂടാക്കിയ ആവണക്കെണ്ണ അല്ലെങ്കില്‍ നല്ലെണ്ണ പുരികങ്ങളില്‍ പുരട്ടുക. പുരികത്തിന്റെ കട്ടി കൂടി നന്നായി തഴച്ച് വളരും.
5 മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും. സവാളയുടെ നീര് പുരികം വളരാന്‍ സഹായിക്കും.
6 സവാള അരിഞ്ഞ് മിക്‌സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക. സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തെക്കുക. ഉണങ്ങയതിന് ശേഷം വെളളം കൊണ്ട് കഴുകുക.
7 ആവണക്കെണ്ണ ഏറ്റവും നല്ല പരിഹാരമാര്‍ഗമാണ്
8 ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ വിരല്‍ തുമ്പില്‍ എടുത്ത ശേഷം പുരികത്തില്‍ തേച്ചു പിടിപ്പിക്കുക. രക്തചംക്രമണം വര്‍ധിപ്പിക്കാനായി മസാജ് ചെയ്തു കൊടുക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.