ബൈക്കിൽ മദ്യവില്പന; വിഴിഞ്ഞം സ്വദേശി പിടിയില്‍ 

ബൈക്കിൽ വച്ച് മദ്യവില്പന നടത്തിയയാള്‍ പിടിയില്‍. വിഴിഞ്ഞം മുക്കോല സ്വദേശി പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും 50 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 1500 രൂപയും നെയ്യാറ്റിൻകര എക്സൈസിന്‍റെ നേതൃത്വത്തില്‍  പിടികൂടി.

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ പത്മകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, ഹർഷകുമാർ, പ്രസന്നൻ, അനീഷ്, സതീഷ്കുമാർ, ഡ്രൈവർ സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News