മൂക്കിന്റെ ഭംഗി കൂട്ടാന്‍ 5 ലക്ഷം രൂപയുടെ സര്‍ജറി; ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം

മൂക്കിന്റെ ഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്ത യുവതിക്ക് ദാരുണാന്ത്യം. മൂക്ക് കൂടുതല്‍ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയക്കായി ചെലവഴിച്ചത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ മറീന ലെബദേവ എന്ന യുവതിയാണ് മൂക്കിന് ശസ്ത്രക്രിയ നടത്തി മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതോടെ യുവതിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതര്‍ക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സര്‍ജന് 6 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. റഷ്യയിലാണ് ദാരുണമായ സംഭവമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News