
നവജ്യോത് സിങ്ങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
വൈകീട്ട് 3 മണിക്കാണ് കൂടിക്കാഴ്ച. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സിദ്ദു ട്വീറ്റ് ചെയ്തു. വൈകീട്ട് മൂന്ന് മണിക്ക് പിസിസി ഓഫീസില്‍ എത്തുമെന്നും പഞ്ചാബ് മുഖ്യമന്ത്രിയെ കാണുമെന്നുമാണ് സുദ്ദു അറിയിച്ചിരിക്കുന്നത്. ചരൺജിത്ത് സിംഗ് ചന്നി ഏത് ചർച്ചയ്ക്കും തയ്യാറെന്ന് സിദ്ദു പറഞ്ഞു.
അതേസമയം, ഈ കൂടിക്കാഴ്ച വ്യക്തമാക്കുന്നത് നവജ്യോത് സിങ്ങ് സിദ്ദു ഹൈക്കമാൻഡിന് വഴങ്ങുവെന്ന സൂചനയാണ്. പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച നവ്ജ്യോത് സിങ്ങ് സിദ്ദുവിനെ മുന്നിൽ നിറുത്തി പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. പുതിയ നേതാവിനെക്കുറിച്ചുള്ള ആലോചന നടക്കുന്നു എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കിയത്. ഏറെ താമസിയാതെ പഞ്ചാബ് കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉണ്ടാകുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
എന്നാൽ പിസിസി അധ്യക്ഷ ചുമതലയിൽ നിന്ന് രാജി വെച്ച സിദ്ധുവിനോട് അനുരഞ്ജന ചർച്ച വേണ്ട എന്ന നിലപാടിൽ ഹൈക്കമാന്‍ഡ് ഉറച്ചുനിന്നിരുന്നു. കൂടാതെ രാജി കാര്യത്തിൽ ഇന്നലെ തീരുമാനം പറയണമെന്ന് സിദ്ദുവിന് ഹൈക്കമാൻഡ് അന്ത്യശാസനം നല്കുകയുണ്ടായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here