പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 27 വയസ്സ്.യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. ഡിവൈഎഫ്ഐ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.
യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ച 1994 നവംബർ 25. നിരായുധരായ സമരക്കാർക്ക് നേരെ നേർക്കുനേർ പൊലീസ് വെടി ഉതിർത്തപ്പോൾ പിന്തിരിഞ്ഞോടാതെ സമരേ തിഹാസം രചിച്ചവരെ ഓർമ്മിപ്പിച്ചാണ് ഓരോ നവംബർ 25 ഉം കടന്ന് പോകുന്നത്. ഇന്ത്യൻ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്നിയാണ് കൂത്തുപറമ്പ്.
വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവർ ജീവൻ നൽകിയത്. കൂത്തുപറമ്പ് ചുവന്ന 1994 നവംബർ 25ന് വെടിയേറ്റ് വീണവരിൽ സഖാവ് പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു.
രാജ്യമൊട്ടുക്ക് നടക്കുന്ന യുവജന പോരാട്ടങ്ങളിൽ ഇന്നും ഊർജ്ജമാണ് കൂത്തുപറമ്പ്.അനീതിക്കും അസമത്വത്തിനും എതിരെ പോരടിക്കുന്ന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.