
മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ‘മിന്നൽ മുരളി’ക്ക് ഇനി അങ്ങ് ചൈനയിലും ആരാധകർ. മലയാളികളെ മൊത്തം ആവേശത്തിലാക്കിയ ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനീസ് കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
View this post on Instagram
ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ദിസ് വീഡിയോ മെയ്ഡ് മൈ ഡേ’ എന്ന് കുറിച്ചുകൊണ്ടാണ് ബേസിലിന്റെ പോസ്റ്റ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയിൽ ഉടനീളം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനു പുറമെയാണ് ഇപ്പോൾ ചൈനയിലും കുട്ടികൾ ചിത്രം ആസ്വദിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ചിത്രം നെറ്റ്ഫ്ലിക്സിന്റെ ആഗോള ഹിറ്റായി മാറുകയാണ്. ഒക്ടോബർ 24ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിൽ ടോപ് 10ൽ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാഴ്ച പൂർത്തിയാകുമ്പോൾ ഗ്ലോബൽ റാങ്കിങ്ങിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഇപ്പോൾ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിൽ ഉൾപ്പെടെ 30 രാജ്യങ്ങളുടെ ടോപ് 10 പട്ടികയിൽ മിന്നൽ മുരളിയുണ്ട്.
ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലുള്ള റാങ്കിങ്ങിലാണ് ദേശി സൂപ്പർ ഹീറോയുടെ ‘മിന്നൽ’ നേട്ടം. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ വാച്ച് ടൈമാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേടിക്കൊടുത്തിരിക്കുന്നത്. ബേസിൽ തന്നെയാണ് മുരളിയുടെ ഗ്ലോബൽ നേട്ടങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here