ദേശീയ പണിമുടക്ക് ; പാർലമെന്റിന് മുമ്പിൽ ഇടതു എംപിമാരുടെ പ്രതിഷേധം

നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി–കർഷക–ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച് ഇടത് എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു.

അതേസമയം ട്രേഡ് യൂണിയന്‍ പ്രതിഷേധം ചൊവ്വാഴ്‌ച അർധരാത്രിവരെ തുടരും. മോദി അധികാരത്തിലെത്തിയശേഷം ദേശീയതലത്തിൽ ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത്‌. പുതിയ നാല്‌ തൊഴിൽ ചട്ടം പിൻവലിക്കുന്നത്‌ അടക്കം പന്ത്രണ്ടിന ആവശ്യം മുൻനിർത്തിയാണ്‌ പ്രതിഷേധം.

കൽക്കരി, ഉരുക്ക്‌, എണ്ണ– പ്രകൃതിവാതകം, ടെലികോം, തപാൽ, ഇൻകം ടാക്‌സ്‌, ബാങ്ക്‌, ഇൻഷുറൻസ്‌, തുറമുഖം, പൊതുഗതാഗതം, വൈദ്യുതി തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്ക്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News