പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കക്കാരന്‍ പാട്രിക്

പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കയില്‍ നിന്നൊരു കമ്മ്യൂണിസ്റ്റ്. അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ നിന്നും ഗവേഷണത്തിനായി ഇന്ത്യയിലെത്തിയ പാട്രിക് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതറിഞ്ഞാണ് കണ്ണൂരിലെത്തിയത്.

പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ആവേശത്തിലലിഞ്ഞ് ഒരു യു എസ് പൗരന്‍. കണ്ണൂരിന്റെ ചുവപ്പ് ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന പാട്രിക് സമ്മേളന നഗരിയിലെ ശ്രദ്ധാകേന്ദ്രമായി.കേരളത്തിലെ ഇടത് സര്‍ക്കാര്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് പാട്രിക്.

മുതലാളിത്ത രാജ്യമായ അമേരിക്കയിലും ചെറിയ തോതിലെങ്കിലും കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുണ്ട്. അതിര്‍ത്തികളില്ലാത്ത കമ്യൂണിസത്തിന്റെ പരസ്പര സ്‌നേഹമാണ് പാട്രിക്കിന്റെയും ഒപ്പം ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്നവരുടെ മുഖത്ത് കാണുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News