പാലക്കാട് എലപ്പുള്ളിയിൽ SDPI പ്രവർത്തകനെ RSS പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.എലപ്പുള്ളി സ്വദേശി സുബൈറാണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

പാലക്കാട് കൊഴിഞ്ഞാമ്പാറ റൂട്ടിൽ പാറ എലപ്പുള്ളിയിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

രണ്ടു കാറുകളിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ മുമ്പിലിട്ടായിരുന്നു ആക്രമണം. ബൈക്കിൽ നിന്ന് വീണ് പിതാവിനും പരിക്കേറ്റിട്ടുണ്ട്.

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. പാലക്കാട് കസബ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രദേശത്ത് കാവലേർപ്പെടുത്തിയിട്ടുണ്ട്.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുൻ ഡിവിഷൻ പ്രസിഡന്റ്, പാറ ഏരിയാ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ സുബൈർ പ്രവർത്തിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News